Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russia Ukraine War

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ പ​ത്ത് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു; ഭൂ​രി​ഭാ​ഗം പേ​രും ചേ​ർ​ന്ന​ത് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ പ​ത്ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. റ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​പോ​യ 26 ഇ​ന്ത്യ​ക്കാ​രെ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു​വെ​ന്ന് കാ​ട്ടി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും റ​ഷ്യ​ൻ സേ​ന​യു​മാ​യി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​രാ​റി​ൽ ഒ​പ്പി​ട്ടാ​ണ് യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ച്ച 26 പേ​രി​ൽ 10 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ ക്രി​മി​ന​ൽ കേ​സി​ൽ ജ​യി​ലി​ലാ​ണ്. മ​റ്റൊ​രാ​ൾ സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​രം യു​ദ്ധ​രം​ഗ​ത്ത് തു​ട​രു​ക​യാ​ണ്.

ഏ​ജ​ന്‍റു​മാ​ർ വ​ഴി ച​തി​ക്ക​പ്പെ​ട്ട​വ​രു​ണ്ടെ​ന്നും ഒ​രു ഏ​ജ​ന്‍റി​നെ ഇ​തി​നോ​ട​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​കെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​ദ്ധ​മേ​ഖ​ല​യാ​യ​തി​നാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ഏ​ക​ദേ​ശം 215 ഇ​ന്ത്യ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ റ​ഷ്യ​യി​ൽ ഉ​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

Latest News

Corehub Up